വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി; തെലങ്കാന സ്വദേശിയെ ചോദ്യം ചെയ്ത് പൊലീസ്

സന്ദേശമയച്ചത് ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല

dot image

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉടമ ഹാജരായി. സന്ദേശമയച്ച ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയായ തെലങ്കാന സ്വദേശി നൂറ്റേറ്റി രാംബാബുവാണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു.

സന്ദേശം ലഭിച്ചത് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണെങ്കിലും സന്ദേശമയച്ചത് ഇയാൾ തന്നെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാളുടെ ലാപ്‌ടോപ് വേറെ രണ്ടുപേർ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വൈഫൈ പ്രൊവൈഡറിനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 12നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും വ്യാജ ബോംബ് ഭീഷണി ഉയർന്നത്. രണ്ടിടങ്ങളിലും സ്ഫോടനം നടത്തുമെന്ന് മെസഞ്ചർ വഴി സന്ദേശം ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ നെടുമ്പാശ്ശേരിയിലും തമ്പാനൂരിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെലങ്കാന സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് സന്ദേശം വന്നതെന്ന് പൊലീസ് കണ്ടെത്തിയത്.

Content Highlights- Bomb threat at airport and railway station; Facebook profile owner appeared

dot image
To advertise here,contact us
dot image