
ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക: എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി നടന്നുവരുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കണമെന്ന് എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും. ആശാവര്‍ക്കര്‍മാരുടെ സേവനത്തിന് ആനുപാതികമായല്ല അവര്‍ക്ക് ലഭിക്കുന്ന തുച്ഛമായ പ്രതിഫലമെന്നും എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എഴുത്തുകാരുടെയും സാംസ്‌കാരികപ്രവര്‍ത്തകരുടെയും പ്രസ്താവന
17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകണമെന്ന് കേരള സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നമ്മുടെ ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ സേവനത്തിന് ആനുപാതികമല്ല അവര്‍ക്കു ലഭിക്കുന്ന തുച്ഛമായ പ്രതിഫലം.
ഓണറേറിയം 21000 രൂപയായി വര്‍ദ്ധിപ്പിക്കുക, നല്കാനുള്ള 3 മാസത്തെ കുടിശ്ശിക നല്കുക, വിരമിക്കല്‍പ്രായം 62 എന്ന് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിന്‍വലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്കുക തുടങ്ങിയ തികച്ചും ന്യായമായ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാപകല്‍സമരം നടത്തുന്നത്.
ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുന്നതിനു പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ - ധനകാര്യ മന്ത്രിമാരും ചില സിപിഎം, സിഐടിയു നേതാക്കളും ശ്രമിക്കുന്നത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് ഭരണാധികാരികള്‍. സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവര്‍ക്കര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ബുദ്ധിജീവികളെയും സാമൂഹ്യപ്രവര്‍ത്തകരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ബാലിശവും പരിഹാസ്യവുമായ നീക്കമുണ്ടാകുന്നു. ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തില്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഇതൊന്നും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും സമരത്തെ അടിച്ചമര്‍ത്താനുമുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം.
ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ അല്ല കേന്ദ്രത്തിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നുമാണ് സര്‍ക്കാരിന്റെ സ്വയംപ്രഖ്യാപിത വക്താക്കളായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നവര്‍ പറയുന്നത്. സംസ്ഥാനത്ത് ആരോഗ്യ പരിപാലനമേഖലയിലെ ഏറ്റവും താഴെത്തട്ടില്‍ സുപ്രധാനമായ ചുമതലകള്‍ ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം വഴിമുട്ടിനില്‍ക്കുകയാണ് ഇവിടെ. കേന്ദ്രത്തിനാണ് മുഖ്യ ഉത്തരവാദിത്വമെങ്കില്‍ ആശാവര്‍ക്കര്‍മാരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ച് പരിഹാരം കാണാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ആ ഉത്തരവാദിത്വത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടരുത്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ഒരു നിമിഷം വൈകാതെ ചര്‍ച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ. സച്ചിദാനന്ദന്‍
കെ. ജി .ശങ്കരപ്പിള്ള
സുഭാഷ് ചന്ദ്രന്‍
റിയാസ് കോമു
കെ. അജിത
ജോയ് മാത്യു
സി. വി. ബാലകൃഷ്ണന്‍
ബി. രാജീവന്‍
അന്‍വര്‍ അലി
ചന്ദ്രമതി
വി. എം ഗിരിജ
പ്രേം ചന്ദ്
ഇ. വി രാമകൃഷ്ണന്‍
ഉണ്ണി. ആര്‍.
സാവിത്രി രാജീവന്‍
എം. ആര്‍ രാജന്‍ ( ഫിലിം മേക്കര്‍ )
ഹരിനാരായണന്‍ ( കവി )
ടി. കെ വിനോദന്‍
ടി. ടി ശ്രീകുമാര്‍
കെ. ജി. താര
ജെ. ദേവിക
എം എന്‍ കാരശ്ശേരി
കെ. സി നാരായണന്‍
രത്‌നാകരന്‍ മാങ്ങാട്
ജി. അരുണിമ
ഗാര്‍ഗ്ഗി ( ഹരിതകം )
ശിവജി പണിക്കര്‍
കെ. ടി റാം മോഹന്‍
കെ. വിനോദ് ചന്ദ്രന്‍
ഗോപിനാഥ് ഹരിത
ഡോ. ആസാദ്
സജിത ശങ്കര്‍
നീലന്‍
ദാമോദര്‍ പ്രസാദ്
സി അനൂപ്
പി. സി.ജോസി
എസ് ജഗദീഷ് ബാബു
പ്രിയദാസ് മംഗലത്ത്
ജോണി എം എല്‍
ആശാലത
മിനി മോഹന്‍
പ്രവീണ്‍ പിലാശ്ശേരി
ഷീബ അമീര്‍ അലി
അംബിക ( മറുവാക്ക് )
ശ്രീധര്‍ രാധാകുഷ്ണന്‍
അനിത എസ് ( ട്രീ വാക് )
കെ. രാജന്‍
ടി . ആര്‍. വേണുഗോപാലന്‍
സജയ് കെ. വി.
സി. എസ് വെങ്കിടേശ്വരന്‍
പ്രസന്നരാജന്‍
വി. വിജയകുമാര്‍
കെ. സഹദേവന്‍
അഭീഷ് ശശിധരന്‍
എം. രാജീവ് കുമാര്‍
സുബ്രഹ്‌മണ്യന്‍ നാടുവാലത്ത്
വി യു സുരേന്ദ്രന്‍
വില്‍ഫ്രഡ് കെ പി ( ചിത്രകാരന്‍ )
പി. ഇ. ഉഷ
പി. കെ ശ്രീനിവാസന്‍
എ . പ്രതാപന്‍
ജി. ദിലീപന്‍
മുസ്തഫ ദേശമംഗലം ( ഫിലിം മേക്കര്‍ )
എബിന്‍ ഗീവര്‍ഗ്ഗീസ് ( ജേണലിസ്റ്റ് )
രാജേഷ് എരുമേലി
രാജഗോപാല്‍
ജെ രഘു
കരുണാകരന്‍
ജഗദീശന്‍ കളത്തില്‍
ബാബുജി
പി. പി. സത്യന്‍
ബിജു റോക്കി
അഗസ്റ്റിന്‍ കുട്ടനല്ലൂര്‍
സുധീഷ് രാഘവന്‍
അശോക് കുമാര്‍
ഗണേഷ് പന്നിയത്ത്
സച്ചിന്‍ മലയാറ്റില്‍
ഡോ. ബിന്ദു എം പി
കെ ടി. ഷാഹുല്‍ ഹമീദ്
ടീസ്റ്റ സെറ്റല്‍വാദ്
ജസ്റ്റിസ് .മാര്‍ക്കണ്ഡേയ കട്ജു
ലളിത രാംദാസ് ( former chair Greenpeace international )
ആര്‍. രാജഗോപാല്‍ ( ഫോര്‍മര്‍ എഡിറ്റര്‍ ടെലിഗ്രാഫ് )
പ്രൊഫ . ഷംസുല്‍ ഇസ്ലാം ( എഴുത്തുകാരന്‍ )
സുസ്മിത് ബോസ് ( മ്യൂസിഷ്യന്‍ )
ഡോ . എസ് ഫെയ്സി ( Ecologist )
ജോഷി ജോസഫ് ( ഫിലിം മേക്കര്‍ )
അരുണ റോഡ്രിഗ്സ് ( environmentalist )
സത്യസാഗര്‍ ( ഹെല്‍ത്ത് വര്‍ക്കര്‍ )
മീരാ സംഗമിത്ര
രാമസുന്ദരി ( മാതൃക -ആന്ധ്രപ്രദേശ് )