ചെമ്പ്ര ടൂറിസം അഴിമതി; ആരോപണ വിധേയര്‍ക്ക് മന്ത്രിയുടെ സംരക്ഷണം, നടപടിക്ക് ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് മടക്കി

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജ്‌ന കരീം ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ഫോറസ്റ്റ് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്

dot image

വയനാട്: ചെമ്പ്ര ടൂറിസം അഴിമതിയില്‍ കടുത്ത നടപടിക്ക് ഫോറസ്റ്റ് വിജിലന്‍സ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംമന്ത്രി. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് മടക്കി. റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരോപണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് വനംമന്ത്രി.

വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സജ്‌ന കരീം ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ഫോറസ്റ്റ് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ചെമ്പ്രയില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്തിന്റെ പരാതിയിലാണ് നടപടി. നടപടിക്ക് ശുപാര്‍ശ ചെയ്ത ഫോറസ്റ്റ് വിജിലന്‍സ് ഡിഎഫ്ഒയെ മാറ്റാനും നീക്കം നടക്കുന്നുണ്ട്.


Content Highlights: Chembra Tourism Scam Minister A K Saseendran protect Accused

dot image
To advertise here,contact us
dot image