
കോട്ടയം: ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം. പാലാ പുലിയന്നൂരിൽ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. ക്ഷേത്രമുറ്റത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.കുട്ടി കരഞ്ഞു നിലവിളിച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
content highlights : child was sleeping with her parents; Attempted torture in the temple courtyard during the festival