സെന്റ് ഓഫ് ആഘോഷമാക്കാന്‍ ലഹരി പാര്‍ട്ടി; കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കൈവശം കഞ്ചാവ് ശേഖരം

പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ

dot image

കാസർകോട്: കാസർകോട് പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷത്തിനിടെ ലഹരി പാർട്ടി നടത്തി വിദ്യാർത്ഥികൾ. വിദ്യാലയത്തിൽ ക‍ഞ്ചാവെത്തിച്ചാണ് വിദ്യാർത്ഥികൾ സെന്റ് ഓഫ് ആഘോഷമാക്കിയത്. സ്കൂളിൽ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന് കാസർ​കോട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് സ്കൂളിലെത്തി വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ക‍ഞ്ചാവ് പിടികൂടുകയായിരുന്നു.

പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ കളനാട് സ്വദേശി സമീറിനെ (34) പൊലീസ് പിടികൂടി. പ്രതിയെ പിടികൂടുന്ന വേളയിൽ പൊലീസിനെ മർദിക്കാനും ശ്രമം ഉണ്ടായി.

content highlights : ghanja party of 10th class students to celebrate Sent off in Kasaragod

dot image
To advertise here,contact us
dot image