
തിരുവനന്തപുരം: എസ്എഫ്ഐ ആണ് ക്യാമ്പസുകളിൽ ലഹരി സംഘങ്ങളെ വളർത്തുന്നതെന്ന എം എം ഹസ്സന്റെ പ്രസ്താവന അപലപനീയമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. മുതിർന്ന നേതാവിന്റെ ഭാഗത്തു നിന്ന് അപക്വമായ ഇത്തരം പ്രസ്താവന പ്രതീക്ഷിച്ചില്ല. കേരള ജനത ഇത് അവജ്ഞയോടെ തള്ളിക്കളയണം എന്നും സഞ്ജീവ് ആവശ്യപ്പെട്ടു.
നെയ്യാർ ഡാമിൽ ലഹരി ഉപയോഗിച്ചു തമ്മിൽ തല്ലിയ കെ എസ് യു നേതാക്കന്മാരെ ഇക്കാര്യത്തിൽ ഓർക്കണമായിരുന്നു എന്നും സഞ്ജീവ് പരിഹസിച്ചു. അതേ സമയം ലഹരിക്കെതിരായ ക്യാമ്പയിൻ എസ് എഫ് ഐ തുടങ്ങുകയാണ് എന്നും ലഹരി മാഫിയക്കെതിരായ സ്ക്വാഡ് ക്യാമ്പസുകളിൽ രൂപീകരിക്കും എന്നും സഞ്ജയ് പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും വിദ്യാർത്ഥി സംഘടനകളെയും ഇതിന്റെ ഭാഗമാക്കും എന്നും പിഎസ് സഞ്ജീവ് പറഞ്ഞു.
content highlights : MM Hassan's remarks against SFI; 'The people of Kerala should be dismissed with contempt'; SFI