വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ മൊറട്ടോറിയം

മൊറട്ടോറിയം ഒന്‍പത് വില്ലേജുകളിലാണ് ബാധകമാവുക.

dot image

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ഉണ്ടായ വിലങ്ങാട് മേഖലയില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി റവന്യൂ റിക്കവറികള്‍ നിര്‍ത്തിവെയ്ക്കും. വായ്പാ, സര്‍ക്കാര്‍ കുടിശ്ശികകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം ഒന്‍പത് വില്ലേജുകളിലാണ് ബാധകമാവുക. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിരൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം വില്ലേജുകളിലാണ് മൊറട്ടോറിയം ബാധകമാവുക.

ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 14 വീടുകള് പൂര്ണമായും ഒഴുകിപ്പോയി. 112 വീടുകള് വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള് ഉള്പ്പെടെ തകര്ന്നതില് 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.

dot image
To advertise here,contact us
dot image