മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിന് ജാമ്യം

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പി സി ജോർജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്

dot image

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിയുടെ ആരോഗ്യവും പ്രായവും കണക്കിലെടുക്കണം എന്നതാണ് പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.

അതേസമയം, പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. പി സി ജോര്‍ജിനെ കഴിഞ്ഞ തിങ്കളാഴ്ച കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

വൈദ്യ പരിശോധനയില്‍ ഇസിജി വ്യതിയാനം കണ്ടെത്തിയതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പി സി ജോര്‍ജിനെ തിങ്കളാഴ്ച രാത്രി പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട് എന്നതാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

Content Highlights: P C George Get Bail

dot image
To advertise here,contact us
dot image