ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു; യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം

dot image

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നുപോവുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്ന് അപകടത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു.

Content Highlights: Passenger injured after falling from KSRTC bus at Thamarassery

dot image
To advertise here,contact us
dot image