തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന പ്രസിഡന്റ്

സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു.

dot image

തിരുവനന്തപുരം: തോമസ് കെ തോമസസിപി സംസ്ഥാന പ്രസിഡന്റ്. എന്‍സിപി എസ് ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബുവും പികെ രാജന്‍ മാസ്റ്ററുമാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. രാജന്‍ മാസ്റ്റര്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നോമിനിയും സുരേഷ് ബാബു പി സി ചാക്കോയുടെയും നോമിനിയാണ്.


സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി സി ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം.

മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ എ കെ ശശീന്ദ്രനൊപ്പം ചേര്‍ന്ന് ആ വിഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു തോമസ് കെ തോമസും. പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

dot image
To advertise here,contact us
dot image