
കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൃതദേഹം. മൂന്ന് മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് അമ്മയും മക്കളുമാണെന്ന് സംശയമുണ്ട്.
ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം.
Content Highlights: Three dead bodies found on the railway track in Ettumanoor Kottayam