
പൂനെ: ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രേയ ഗഡേ.
ചിത്രം പുറത്തുവിട്ടുകൊണ്ട് പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലായിരുന്നു യുവതിക്കെതിരായ അതിക്രമം നടന്നത്. നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി യുവതിയെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ എത്തിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിന് ശേഷം നാട്ടിലേയ്ക്ക് പോകാനുള്ള മറ്റൊരു ബസില്‍ കയറിയ യുവതി ഇതിനിടെ സുഹൃത്തിനെ കാണുകയും പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. സുഹൃത്തിന്റെ നിര്‍ദേശമനുസരിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്.
Content Highlights: women attacked Pune Bus, Accused Arrested From Shirur Said police