നഞ്ചിയമ്മയുടെ ഭൂമിയിൽ അവകാശമുന്നയിച്ചുള്ള കേസ് കോടതി തള്ളി; 'കൃഷി ചെയ്യാനാഗ്രഹമുണ്ട്'

എതിർകക്ഷി കെ വി മാത്യു നൽകിയ കേസാണ് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തള്ളിയത്

dot image

അഗളി : ദേശീയപുരസ്കാരജേതാവ് ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ അവകാശമുന്നയിച്ചുള്ള കേസ് തള്ളി. എതിർകക്ഷി കെ വി മാത്യു നൽകിയ കേസാണ് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചൻ, ബന്ധുക്കളായ കുമരപ്പൻ, മരുതി എന്നിവർക്കെതിരെയും ആദിവാസിഭൂസംരക്ഷണ സമിതി കൺവീനർ സുകുമാരനെതിരെയുമാണ് പരാതി നൽകിയത്. 2013-ൽ നഞ്ചിയമ്മയുടെ ഭർത്താവ് മരിച്ചു. പിന്നീട് നഞ്ചിയമ്മ കേസിൽ കക്ഷി ചേരുകയായിരുന്നു. കേസ് തള്ളിയതിൽ സന്തോഷമുണ്ടെന്നും ഭൂമിയിൽ കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്നും നഞ്ചിയമ്മ പ്രതികരിച്ചു.

Content Highlights: Attappady Munsiff Magistrate's Court dismisses Nanjiamma's land claim case

dot image
To advertise here,contact us
dot image