ക്ലാസിൽ പൊട്ടിച്ച നിലയിൽ ചോക്ലേറ്റ്; കഴിച്ചതിന് പിന്നാലെ 4 വയസുകാരൻ മയങ്ങി വീണു; പരിശോധനയിൽ ലഹരിയുടെ അംശം

കോട്ടയം വടവാതൂര്‍ സെവന്‍ത് ഡേ സ്‌കൂളിലാണ് സംഭവം നടന്നത്

dot image

കോട്ടയം: ക്ലാസിൽ നിന്ന് ലഭിച്ച ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ നാല് വയസുകാരൻ മയങ്ങി വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തി. കോട്ടയം വടവാതൂര്‍ സെവന്‍ത് ഡേ സ്‌കൂളിലാണ് സംഭവം നടന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ക്ലാസില്‍ പൊട്ടിച്ചുവെച്ചിരുന്ന നിലയിൽ കണ്ട ചോക്ലേറ്റ് കുട്ടി കഴിക്കുകയായിരുന്നുവെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ചോക്ലേറ്റ് കഴിച്ചതിന് ശേഷം എഴുതിക്കൊണ്ടിരിക്കെ കുട്ടി മയങ്ങിപ്പോയി. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന ശേഷം ബോധംകെട്ട രീതിയില്‍ ഉറക്കമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഇതിന് ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ചോക്ലേറ്റ് പരിശോധനയ്ക്കയച്ചുവെന്നും അമ്മ പറഞ്ഞു. പരിശോധനയില്‍ ചോക്ലേറ്റിൽ ലഹരിയുടെ അംശം കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ കുട്ടിയുടെ അമ്മ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Content Highlights: Four year old boy fainted after eating drug include chocolate in class room

dot image
To advertise here,contact us
dot image