കൃഷ്ണകുമാര്‍ ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും; പാലക്കാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

dot image

പാലക്കാട്: ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എ തങ്കപ്പന്‍. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കൈവശം തെളിവുകളില്ല. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കാന്‍ ബാധ്യത ഉണ്ട്. ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും എ തങ്കപ്പന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ അക്കൗണ്ട് സുതാര്യമാണ്. കൃഷ്ണകുമാര്‍ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നു. ബ്രൂവറി വേണ്ട എന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസെന്നും എ തങ്കപ്പന്‍ പറഞ്ഞു.

എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കി. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

Content Highlights: If Krishnakumar proves the allegation, public life will end; Palakkad Congress President

dot image
To advertise here,contact us
dot image