
കൊല്ലം: കൊവിഡ് നിയമം ലംഘിച്ചവർക്കെതിരെ പൊലീസിന്റെ നടപടി തുടങ്ങി. ലോക്ക്ഡൗൺ നിയമം ലംഘിച്ചതിനാണ് ഇപ്പോൾ പലർക്കും സമൻസ് വന്നിരിക്കുന്നത്. കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നാല് വർഷം മുൻപുള്ള കേസുകൾക്കാണ് പലർക്കും സമൻസ് വന്നിട്ടുളളത്.
കൊവിഡ് കാലത്ത് ലോക്ഡൗൺ നിയമം ലംഘിച്ച് മീൻ വാങ്ങാൻ പോയ കൊല്ലം സ്വദേശിക്ക് ഇരവിപുരം പൊലീസ് ആണ് സമൻസ് അയച്ചത്. ലോക്ഡൗൺ നിയമം ലംഘിച്ചതിനാൽ അദാലത്തിൽ പങ്കെടുത്ത് പിഴ അടയ്ക്കണമെന്ന് പൊലീസ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ വ്യാപനം നടത്തുന്നു, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കൊവിഡ് കാലത്ത് കേസ് എടുത്തിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. 12 ലക്ഷം ആളുകൾക്കെതിരെയാണ് ലോക്ക് ഡൗൺ കാലത്ത് പൊലീസ് കേസ് എടുത്തിരുന്നത്.
Content Highlights: Police Took Action Against Some Persons in Kollam Violation of Covid Law