തൃശ്ശൂര്‍: ഓരോ നിയോജക മണ്ഡലത്തിനും ഭാരവാഹികളെ നിശ്ചയിച്ച് കോണ്‍ഗ്രസ്

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചുമതല മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനാണ്.

dot image

തൃശ്ശൂര്‍: ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിനും നഗരസഭകള്‍ക്കും ഭാരവാഹികളെ നിശ്ചയിച്ച് തൃശ്ശൂര്‍ കോണ്‍ഗ്രസ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തിലാണ് നിയോജക മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചത്.

ചേലക്കര-സി സി ശ്രീകുമാര്‍, വടക്കാഞ്ചേരി- ജോസഫ് ചാലിശ്ശേരി, കുന്നംകുളം- ഒ അബ്ദുറഹ്‌മാന്‍കുട്ടി, ഗുരുവായൂര്‍-പി എ മാധവന്‍, മണലൂര്‍-അനില്‍ അക്കര, നാട്ടിക-ജോണ്‍ ഡാനിയേല്‍, കയ്പമംഗലം- എം കെ അബ്ദുല്‍സലാം, കൊടുങ്ങല്ലൂര്‍- എം പി ജാക്‌സണ്‍, ചാലക്കുടി- എ പ്രസാദ്, ഇരിങ്ങാലക്കുട- സുനില്‍ അന്തിക്കാട്, പുതുക്കാട്- ഷാജി കോടങ്കണ്ടത്ത്, ഒല്ലൂര്‍- ജോസ് വള്ളൂര്‍, തൃശ്ശൂര്‍- എം പി വിന്‍സന്റ് എന്നിവര്‍ക്കാണ് ചുമതല.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചുമതല മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനാണ്. ത്രിതല പഞ്ചായത്തിന്റെ ചുമതല രാജേന്ദ്രന്‍ അരങ്ങത്തിനാണ്.

നഗരസഭകള്‍

ചാലക്കുടി-എം കെ പോള്‍സണ്‍, കൊടുങ്ങല്ലൂര്‍- എം എസ് അനില്‍കുമാര്‍, ഇരിങ്ങാലക്കുട- സി ഓ ജേക്കബ്ബ്, വടക്കാഞ്ചേരി- കെ കെ കൊച്ചുമുഹമ്മദ്, കുന്നംകുളം- കെ ബി ശശികുമാര്‍, ഗുരുവായൂര്‍- ടി വി ചന്ദ്രമോഹന്‍, ചാവക്കാട്- കെ സി ബാബു.

Content Highlights: Thrissur Congress appoints office-bearers for each constituency

dot image
To advertise here,contact us
dot image