സഹപാഠിയുടെ മൂക്ക് ഇടിച്ചു തകർത്തു; പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു

സാജന്റെ മാതാപിതാക്കൾ കേസ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ​ഗുരുതരമായ ആരോപണവും ഉയർന്നിരുന്നു

dot image

പാലക്കാട് : ഒറ്റപ്പാലത്ത് ഐടിഐ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സഹപാഠിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയച്ചു. എസ് വി ഐടിഐ വിദ്യാർത്ഥിയായ കെ ജെ സാജന്റെ മൂക്ക് തകർത്ത പാലപ്പുറം സ്വദേശിയായ കിഷോറിനാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 19-നായിരുന്നു ആക്രമണം നടന്നത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാജന്റെ മാതാപിതാക്കൾ കേസ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ​ഗുരുതരമായ ആരോപണവും ഉയർന്നിരുന്നു. ആക്രമണത്തിനിരയായ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചിരുന്നു എങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കിഷോറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.

content highlights : classmate's nose was broken; the accused was arrested and released on bail

dot image
To advertise here,contact us
dot image