'പിഎസ് സി അംഗങ്ങൾക്ക് വാരിക്കോരി കൊടുത്ത് ചീത്തപ്പേരുണ്ടാക്കരുത്' ; മുല്ലക്കര രത്നാകരൻ

പി എസ് സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു

dot image

ആലപ്പുഴ: സംസ്ഥാനസർക്കാരിനെ വിമർശിച്ച് സിപിഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ. പി എസ് സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. അടിസ്ഥാനവർഗത്തെ കൂടെനിർത്താൻ കഴിഞ്ഞാൽ മാത്രമേ ജനപിന്തുണ നേടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മ്യൂണിസ്റ്റുകൾക്ക് ആർഭാടം പാടില്ലെന്ന തീരുമാനമുണ്ടെന്നും അത് ഓർക്കണമെന്നും മുല്ലക്കര രത്നാകരൻ വിമർശിച്ചു. സിപിഐ മുഹമ്മ നോർത്ത് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കെ ബി ബിമൽ റോയ്,കെ ബി ഷാജഹാൻ, എസ് പ്രകാശൻ, സി ഡി വിശ്വനാഥൻ, സി ജയകുമാരി, ബൈരഞ്ജിത്ത്, ഡി സതീഷ്, എൻ ആർ മോഹിത് എന്നിവർ പ്രസംഗിച്ചു.

Content highlights : 'Don't give bad name to PSC, boasting is not a communist policy'; Mullakkara Ratnakaran

dot image
To advertise here,contact us
dot image