കണ്ണൂർ പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം

dot image

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ളിയായിയിലെ ശ്രീധരൻ എ കെ(75)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ് സംഭവം. മരച്ചീനിയും വാഴയും മറ്റ് പച്ചക്കറികളും കൃഷി ചെയ്ത് വരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Content Highlights: farmer died by a wild boar in kannur

dot image
To advertise here,contact us
dot image