
വയനാട് : വയനാട്ടിൽ തേയില തോട്ടത്തിൽ പുള്ളിപ്പുലി കുടുങ്ങിയ നിലയിൽ. മൂപ്പെനാട് നെടുമ്പാലയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. തേയില തോട്ടത്തിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു.മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തെത്തി. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.
content highlights : Leopard in Wayanad; trapped in tea garden