കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വീടിന് സമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം

dot image

കൊച്ചി: കോതമംഗലത്ത് ആനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടപ്പടി കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്. വീടിന് സമീപം എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആന തിരിഞ്ഞപ്പോള്‍ ഭയന്ന് വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Content Highlights: An Elderly Man Died after Seeing an Wild Elephant in Kothamangalam

dot image
To advertise here,contact us
dot image