കൊച്ചി പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ

അമ്മയുടെ രോഗാവസ്ഥ അമ്പാടിയെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്

dot image

കൊച്ചി: വടക്കന്‍ പറവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയിലാണ് സംഭവം. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അമ്പാടിയുടെ അമ്മ അര്‍ബുദ രോഗബാധിതയാണ്. ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും എറണാകുളത്തെ ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് വാതില്‍ തുറന്നുനോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ അമ്പാടിയെ കണ്ടെത്തുകയായിരുന്നു.

അമ്മയുടെ രോഗാവസ്ഥ അമ്പാടിയെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതില്‍ മനംനൊന്ത് അമ്പാടി ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നല്ല രീതിയില്‍ പഠിക്കുന്ന കുട്ടിയാണ് അമ്പാടി എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കിയിരുന്നു. കുട്ടിക്ക് മറ്റ് ദുശീലങ്ങളില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Plus one student hanged to death in Kochi paravoor

dot image
To advertise here,contact us
dot image