ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടു; പിന്നാലെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളുമെന്ന് പരാതി

പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി അറിയിച്ചു

dot image

മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയിൽ പറയുന്നു. പേരും ഫോൺ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടത്. വ്യക്തിപരമായി വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ എഴുതിയിട്ടതെന്നും ഷബ്ന റിപ്പോർട്ടറിനോട് പ്രതികരിച്ചു.

പൊലീസിലും ആർപിഎഫിലും പരാതി നൽകിയതായി യുവതി അറിയിച്ചു. കണ്ണൂർ - ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ എഴുതിയിട്ടത്. ട്രെയിനിൽ നമ്പർ എഴുതിയിട്ടതായി അറിയിച്ചത് ഒരു യാത്രക്കാരൻ ആയിരുന്നു.

Content Highlights: Woman's Phone Number was Written in the Washroom of the Train

dot image
To advertise here,contact us
dot image