ആ വീഡിയോ എഡിറ്റ് ചെയ്തത്; മലപ്പുറം കരുവാരക്കുണ്ടിൽ കടുവയെ കണ്ടുവെന്ന യുവാവിന്റെ വാദം വ്യാജം; കേസെടുത്ത് പൊലീസ്

കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്

dot image

നിലമ്പൂർ: മലപ്പുറം കരുവാരകുണ്ട് ജനവാസമേഖലയിൽ കടുവയിറങ്ങിയെന്ന പേരിൽ യുവാവ് പ്രചരിപ്പിച്ച വീഡിയോ വ്യാ​​ജമെന്ന് വനംവകുപ്പ്. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം കടുവയും താനും റോഡിൽ നേർക്കുനേർ നിന്നുവെന്നായിരുന്നു യുവാവിൻ്റെ വാദം. എന്നാൽ കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് വനം വകുപ്പ് കണ്ടെത്തി.

യുവാവിനെതിരെ വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയിന് പിന്നാലെ കേസെടുത്തു. കരുവാരകുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജറിന് എതിരെയാണ് പൊലീസ് കേസെടുത്തത്. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ വഴിയോടു ചേർന്നാണ് കടുവയെ കണ്ടതെന്നായിരുന്നു ​ജെറിൻ പറഞ്ഞത്. കടുവയെ തൊട്ടടുത്തല്ല കണ്ടതെന്നും ഫോണിൽ സൂം ചെയ്താണ് വീഡിയോ പകർത്തിയതെന്നും ഇയാൾ പറഞ്ഞിരുന്നു.

Content Highlights- tiger looking cool at the camera in Karuvarakundu', Forest Department says the video is fake, case filed against the youth

dot image
To advertise here,contact us
dot image