തിളച്ച കഞ്ഞിയിൽ തല മുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഭാര്യ തൻ്റെ വീട്ടിൽ പോകണമെന്ന് പറഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്

dot image

തൃശൂർ: തിളച്ച കഞ്ഞിയിൽ തല മുക്കി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടതായിരുന്നു ഡെറിനെ പ്രകോപിപ്പിച്ചത്.

മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും തിളച്ച കഞ്ഞിയിലേക്ക് തല മുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഡെറിനെ ചായ്പ്പന്‍കുഴിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്.

Content Highlight: Husband arrested for attempting to kill wife in Thrissur

dot image
To advertise here,contact us
dot image