
മലപ്പുറം: വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റതില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. മലപ്പുറം താനൂര്‍ തയ്യാലയിലാണ് സംഭവം. തെയ്യാല എസ്എസ്എംഎച്ച്എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ആണ് മര്‍ദനമേറ്റത്. വെള്ളച്ചാല്‍ സിപിഎച്ച്എസ്എസ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുകയും പാട്ട് പാടാന്‍ പറഞ്ഞുമായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ സഹിതം താനൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും മര്‍ദിച്ചവര്‍ക്ക് എതിരെ നടപടി ഇല്ലെന്നാണ് പരാതി. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യവും പുറത്ത് വന്നിരുന്നു.
Content Highlights: student was beaten up by students from another school no action is taken on the complaint