തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം;15 പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവർ ഉറങ്ങി പോയെന്നാണ് സംശയം

dot image

തിരുവനന്തപുരം : തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് വൻ വാഹനാപകടം. തമ്പാനൂർ ഫ്ലൈ ഓവറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.ഡ്രൈവർ അടക്കം പതിനഞ്ചോളം യാത്രക്കാ‍ർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവർ ഉറങ്ങി പോയെന്നാണ് സംശയം.

കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിയുള്ള കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ട്രാഫിക് ലംഘനം സ്ഥിരമാക്കിയ കെഎസ്ആർടിസി ബസിന് പലതവണ റെഡ് സിഗ്നൽ കട്ട് ചെയ്തതിന് പിഴ ഈടാക്കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Thampanoor accident, KSRTC bus and private bus collide. 15 people injured

dot image
To advertise here,contact us
dot image