
തിരുവനന്തപുരം: ലഹരി വിഹരിക്കുമ്പോഴും ആയുധങ്ങളില്ലാതെ നോക്കുകുത്തിയായി എക്സൈസ് സൈബര്‍ വിംഗ്. രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമാണ് ജില്ലകളില്‍ ആകെയുള്ളത്. അതുകൊണ്ട് സൈബര്‍ വിംഗിന്റെ പ്രവര്‍ത്തനം പരിമിതികളില്‍ വീര്‍പ്പുമുട്ടിയിരിക്കുകയാണ്. സൈബര്‍ കേസുകള്‍ മോണിറ്ററിങ് ചെയ്യാനും സംവിധാനമില്ല. പ്രതികളെ ട്രേസ് ചെയ്യാന്‍ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ വിംഗ്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ലഹരി വില്‍പ്പന തടയാനും സംവിധാനങ്ങളില്ല. ടവര്‍ ലൊക്കേഷനുകള്‍, സിഡിആര്‍, സാമൂഹ്യ മാധ്യമ വിവരങ്ങളൊന്നും എക്‌സൈസിന് ലഭിക്കില്ല. പൊലീസിനെ ആശ്രയിച്ചാണ് എക്‌സൈസ് പ്രവര്‍ത്തിക്കുന്നത്. വിവരങ്ങള്‍ക്കായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കണം.
ഈ വിവരങ്ങള്‍ എക്‌സൈസിന് ലഭിക്കാന്‍ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കണം. എക്‌സൈസിനെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയായി അംഗീകരിക്കാത്താണ് പരിമിതികള്‍ക്ക് കാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതിന് അംഗീകാരം നല്‍കേണ്ടത്.
Content Highlights: There is no proper staff and system for Excise cyber wing