'സ്റ്റാർട്ടപ്പ് രം​ഗത്തെ നേട്ടം, റിപ്പോർട്ട് സ്വകാര്യ കമ്പനിക്ക് പണം കൊടുത്ത് തയ്യാറാക്കിയത്'; വി ഡി സതീശൻ

'2021 മുതൽ 2024 വരെ റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ പണം നൽകി'

dot image

തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ടപ്പ് രം​ഗത്തെ നേട്ടം​ പറ‍ഞ്ഞുളള റിപ്പോർട്ട് സ്വകാര്യ കമ്പനിക്ക് പണം നൽകി തയ്യാറാക്കിയതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്റ്റാർട്ടപ്പ് ജെനോം എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തയ്യാറാക്കാനായി കമ്പനിക്ക് 48,000 ഡോളർ‌ നൽകി. 2019-2021 കൊവിഡ് കാലവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം പുറത്തുവിട്ടതെന്നും വി ഡി സതീശൻ ആരോപിച്ചു.

2021 മുതൽ 2024 വരെ റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ പണം നൽകി എന്ന് വി ഡി സതീശൻ പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അവരോട് മാന്യമായി പെരുമാറാനെങ്കിലും പഠിക്കേണ്ടെ. ആശ വർക്കർമാരുടെ സമരത്തോട് സർക്കാർ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി അനുകൂല നിലപാടാണെന്നും വി ഡി സതീശൻ വിമർശിച്ചു.

രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസും എവിടെയാണ് ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തതെന്ന് ചോദിച്ച അദ്ദേഹം സിപിഐഎം തിരഞ്ഞെടുപ്പിന് ശേഷം ലീ​ഗ് വിരുദ്ധ പരാമർശം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന സർവേ ഫലം തട്ടിപ്പാണ്, ഇത് സംബന്ധിച്ച് എഐസിസി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Content Highlights: VD Satheesan Alleged Achivement in Startup Sector its a Paid Report Prepared by Private Company

dot image
To advertise here,contact us
dot image