
കണ്ണൂർ: കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. വെറ്ററിനറി സർജൻ സ്ഥലത്തെത്തിയാണ് മയക്കുവെടിവെച്ചത്. ആനയുടെ വായിൽ പരിക്ക് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആനയ്ക്ക് വനംവകുപ്പ് അധികൃതർ ചികിത്സ നൽകി തുടങ്ങി.
കുട്ടിയാനയ്ക്കും മുതിർന്ന ആനയ്ക്കും ഇടയിൽ പ്രായമുള്ള ആനയാണ് കാട് ഇറങ്ങി വന്നത്. കാട്ടാന ഇറങ്ങിയതിനാൽ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈന്തുംകരി, എടപ്പുഴ, കൂമൻതോട് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Content Highlights- Wild elephant that caused panic in residential area of Kannur was drugged