
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം. ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയുടെ
മൂക്ക് മറ്റ് വിദ്യാർത്ഥികൾ ഇടിച്ചുതകർത്തു. നാല് പ്ലസ് ടു വിദ്യാർത്ഥികളും ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് മർദ്ദിച്ചത്.
കുട്ടിയുടെ മുഖത്തിന് ഗുരുതര പരിക്കേറ്റു. രണ്ട് പല്ലിന് ഇളക്കം തട്ടിയിട്ടുണ്ട്. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസടുത്തിട്ടുണ്ട്.
Content Highlights: 10th class student beaten up by senior students in Tripunithura