
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താംക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിജിത്ത് (28) ആണ് കസ്റ്റഡിയിലുള്ളത്. പെൺകുട്ടിയുടെ അമ്മ മരണത്തിൽ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക വിവരം ലഭിച്ചത്.
ഇന്നലെയാണ് പത്താം ക്ലാസുകാരിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ ജീവിതം താൻ തന്നെ ഇല്ലാതാക്കുന്നു എന്ന ഒറ്റവരിയാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കല്ലമ്പലം പൊലീസ്.
content highlights : 15-yr old girl death.Local resident in police custody