'നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്'; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍

ഉത്തരവാദിത്വമുള്ള ഭരണകൂടം ഇങ്ങനെ ചെയ്യുമോ എന്നും മന്ത്രി

dot image

തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിയമം കയ്യിലെടുക്കുന്നതില്‍ പുനരാലോചന അനിവാര്യമാണ്. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഇത്തരം തീരുമാനങ്ങളെടുക്കുന്നതിലെ വൈരുദ്ധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കരുത്. അനധികൃത കാര്യങ്ങള്‍ നടന്നാല്‍ വനംവകുപ്പ് അനുശാസിക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആറളത്തെ സമരങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ നടപടികള്‍ക്ക് കാലതാമസം ഉണ്ടായിട്ടില്ല. ആന മതില്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. കരിക്കോട്ടക്കരിയിലെ കുട്ടിയാനയെ മയക്കുവെടിവെച്ചതിലും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ മറ്റ് പോംവഴികള്‍ ഇല്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ എല്ലാ പാര്‍ട്ടിക്കാരുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് തീരുമാനമെന്നും പഞ്ചായത്ത് പ്രഡിസന്റ് വ്യക്തമാക്കിയിരുന്നു.

Content Highlight: AK Saseendran against chakkittapara panchayath

dot image
To advertise here,contact us
dot image