
കൊച്ചി: എസ്എഫ്ഐക്ക് രൂക്ഷ വിമർശനവുമായി ജി സുധാകരന്റെ കവിത. 'യുവതയിലെ കുന്തവും കൊടചക്രവും' എന്ന പേരിലാണ് കവിത. എസ്എഫ്ഐ കുറ്റക്കാരാൽ നിറയാൻ തുടങ്ങുന്നുവെന്നും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ നേരായി വായിക്കാൻ ക്ഷമയില്ലാത്തവരാണെന്നും ജി സുധാകരൻ ആരോപിക്കുന്നു. കാലക്കേടിന്റെ ദുർഭൂതങ്ങൾ എന്നും അദ്ദേഹം പരിഹസിക്കുന്നു. കള്ളത്തരം കാണിക്കുന്നവർ കൊടിപിടിക്കുകയാണ്.
തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെക്കുറിച്ചും കവിതയിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. കല്ലെറിയുന്നവർക്ക് രക്തസാക്ഷി കുടുംബത്തിൻ്റെ വേദന അറിയില്ലെന്നും മരിച്ചാൽ പോലും ക്ഷമിക്കില്ലെന്നും സുധാകരൻ പറയുന്നു. മന്ത്രി സജി ചെറിയാൻ പറഞ്ഞ കുന്തവും കൊടചക്രവും എന്ന പ്രയോഗവും കവിതയിലുണ്ട്.
Content Highlights: g sudhakaran's poem against sfi