പെൺകുട്ടിയുമായി പ്രണയം; 22-കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നാല് പേർക്കെതിരെ കേസ്

മുക്കടത്തും വയലിലെ തുരുത്തായിലും എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച യുവാവിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്

dot image

കോഴിക്കോട് : കോഴിക്കോട് ആയഞ്ചേരിയിൽ 22-കാരനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദിച്ച കേസിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ആയഞ്ചേരി സ്വദേശികളായ ജിത്തു,സച്ചു കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയുമാണ് വടകര പൊലീസ് കേസ് എടുത്തത്. അരൂർ നടേമ്മൽ സ്വദേശി വിപിനാണ് മർദ്ദനമേറ്റത്. ആയഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായതിൻ്റെ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമായതെന്നാണ് യുവാവിന്റെ പരാതി.

പരിക്കേറ്റ വിപിൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആയഞ്ചേരി-കോട്ടപ്പള്ളില്‍ റോഡില്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് പരിസരത്ത് വച്ച് കാറിലെത്തിയ അഞ്ചംഗ സംഘം തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.

മുക്കടത്തും വയലിലെ തുരുത്തായില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ വിപിൻ പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ വിപിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

content highlights : Love affair with girl; Case filed against four people for kidnapping and beating 22-year-old man

dot image
To advertise here,contact us
dot image