
മലപ്പുറം : മലപ്പുറം താനൂരിൽ നിന്ന് സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ദേവദാർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദ(16) അശ്വതി (16) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല. താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
content highlights : Plus Two female students missing in Malappuram after leaving home to write exams