'ലഹരിയും വേണ്ട, ലഹളയും വേണ്ട'; മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ടറിന്റെ മഹാ വാഹന റാലി

മഞ്ചേരിയില്‍ നിന്നും തുടങ്ങി അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം വഴി കോഴിക്കോട് ബീച്ചില്‍ അവസാനിക്കുന്ന മഹാ റാലി മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കും

dot image

നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിഭീകരതയ്ക്കെതിരായ റിപ്പോര്‍ട്ടര്‍ ടിവിയുടെ സന്ധിയില്ലാത്ത സമരം തുടരുന്നു. നാടിനെയൊന്നാകെ ബാധിച്ചിരിക്കുന്ന ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ 'വാര്‍ എഗെയ്ന്‍സ്റ്റ് ഡ്രഗ്സ്' എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി പ്രഖ്യാപിച്ച തുറന്ന യുദ്ധം കുറഞ്ഞ ദിവസത്തിനിടയില്‍ തന്നെ ജനം ഏറ്റെടുത്തു കഴിഞ്ഞു.ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖരും, രക്ഷിതാക്കളും അധ്യാപകരും, വിവിധങ്ങളായ സന്നദ്ധ സാമൂഹിക കൂട്ടായ്മകളുമെല്ലാം റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് പിന്തുണയുമായെത്തി. ഇതിനകം മഹാവിജയമായി മാറിയ കാംപയിനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് റിപ്പോര്‍ട്ടര്‍.

'ലഹരിയും വേണ്ട, ലഹളയും വേണ്ട' എന്ന പേരില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ റിപ്പോര്‍ട്ടര്‍ മെഗാ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ തുടക്കം എന്ന നിലയില്‍ മാര്‍ച്ച് എട്ടിന് മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് മഹാ വാഹന റാലി സംഘടിപ്പിക്കും. രാവിലെ മഞ്ചേരിയില്‍ നിന്നും തുടങ്ങി അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം വഴി കോഴിക്കോട് ബീച്ചില്‍ അവസാനിക്കുന്ന മഹാ വാഹന റാലിയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ അണിനിരക്കും.

രാവിലെ ആറ് മണിക്ക് മഞ്ചേരിയില്‍ നിന്നാരംഭിക്കുന്ന റാലിയില്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരും ഓരോ പ്രദേശത്തെയും പ്രാദേശിക കൂട്ടായ്മകളുമെല്ലാം പങ്കെടുക്കും. വിവിധ സാമുദായിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രവര്‍ത്തകരും വ്യാപാരികളുമെല്ലാം റാലിയുമായി സഹകരിക്കും. റാലി കടന്നുപോകുന്ന വഴികളിലെ ഓരോയിടങ്ങളിലും പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള സ്വീകരണവും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചിലെ സമാപന ചടങ്ങിലും പ്രമുഖരുടെ സാന്നിധ്യമുണ്ടാകും. മഹാ വാഹന റാലിയുടെ ഭാഗമായ മുഴുവന്‍ പരിപാടികളും പ്രേക്ഷകര്‍ക്ക് തത്സമയം കാണാന്‍ സാധിക്കുന്നതാണ്. പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള മൊബൈല്‍ സ്റ്റുഡിയോയിലും തുറന്ന വാഹനങ്ങളിലുമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റോറിയല്‍ മേധാവികളും റിപ്പോര്‍ട്ടര്‍മാരും റാലിയുടെ ഭാഗമായിരിക്കും.

ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ നേരിട്ട് പങ്കാളികളാകാന്‍ നാട്ടുകാര്‍ക്കും അവസരമുണ്ട്. റാലി കടന്നുപോകുന്ന വഴികളിലെ വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം: 7510798000

Content Highlights- Reporter maha vehicle rally against drug on march 8 from manchery to kozhikode

dot image
To advertise here,contact us
dot image