
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹൃദയ സ്തംഭനമാണെന്നാണ് സംശയിക്കുന്നത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്.
ഓട്ടോറിക്ഷ പിന്തുടർന്ന് തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴുഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന ബസാണിത്.
Content Highlights: auto driver brutally beaten by private bus emplyees and died