'നിയമസഭയിലും മുഖ്യമന്ത്രി ഒറ്റക്ക്'; സിപിഐഎം സമ്മേളനത്തില്‍ വിമര്‍ശനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സിപിഐഎം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

dot image

കൊല്ലം: നിയമസഭയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റക്കാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടായ നേതൃത്വം മുന്നോട്ടുവരുന്നില്ല. വി ശിവന്‍കുട്ടിയും പി എ മുഹമ്മദ് റിയാസും മാത്രമാണ് മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ എത്തുന്നതെന്നും കോഴിക്കോട് നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സിപിഐഎം സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നാണ് വിമര്‍ശനം.നേരത്തെ ചര്‍ച്ച നടത്തിയിട്ടും സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ വീണ ജോര്‍ജ് ചെയ്തില്ല. അവരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും വിമര്‍ശനം ഉണ്ടായി.

ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കണക്കുകള്‍ അറിയില്ലെന്ന പ്രതികരണത്തില്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെതിരെ സമരസമിതി രംഗത്തെത്തിയിരുന്നു. കെ വി തോമസിന്റേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം എ ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു ദിവസം 233 രൂപയാണ് കൂലി. ഒരു ദിവസം 8000 രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. കണക്കുകള്‍ ഇല്ലാതെ പിന്നെ എങ്ങനെയാണ് കെ വി തോമസ് ധനമന്ത്രിയെ കണ്ടതെന്നും എം എ ബിന്ദു ചോദിച്ചു.

ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല കേരളത്തിലെ പ്രശ്‌നമെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. കണക്കുകളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. പിന്നീട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് കണക്കുകള്‍ മന്ത്രിയെ ബോധ്യപ്പെടുത്താനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us