
മലപ്പുറം: കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ഹൃദയാഘാതമാണ് അബ്ദുള്‍ ലത്തീഫിന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. മർദനത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയത് ചോദ്യം ചെയ്തായിരുന്നു ഡ്രൈവറെ മർദ്ദിച്ചത്. ഓട്ടോറിക്ഷ പിന്തുടർന്ന് തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു. അബ്‌ദുൽ ലത്തീഫ് തനിച്ചാണ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുഴുഞ്ഞു വീഴുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Content Highlights: Postmortem report of autorickshaw driver who collapsed and died after being attacked by bus staff