ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗത്തിനിരയാക്കി

അസം സ്വദേശിയായ സദ്ദാമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. മറ്റ് മൂന്ന് പേർ യുവതിയെ മർദിക്കുകയായിരുന്നു

dot image

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിനി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. അസം സ്വദേശികള്‍ തന്നെയായ സദ്ദാം, അജിമുദീന്‍, കൈറുള്‍ ഇസ്‌ലാം, മുക്കി റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ സദ്ദാമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റ് മൂന്ന് പേര്‍ യുവതിയെ മർദിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് നാല് പേര്‍. സദ്ദാം ബലാത്സംഗം ചെയ്യുകയും മറ്റ് മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights- Assam native woman sexually assaulted in nedumkandam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us