
കുമ്പള: കാസര്‍കോട് ജില്ലയില്‍ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്താനാവാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്.
ഫെബ്രുവരി 12 മുതലാണ് കുട്ടിയെ കാണാതാകുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ പ്രദേശത്ത് 42 വയസുകാരനേയും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.
Content Highlight: Kasargod 10th std student missing case, police still under investigation