
കോഴിക്കോട്: 'ലഹരിയും വേണ്ട ലഹളയും വേണ്ട' എന്ന സന്ദേശവുമായി റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിക്കുന്ന മഹാവാഹന റാലി ഇന്ന്. കേരളത്തിലുടനീളം ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന്റെ മഹാജ്വാല പകര്‍ന്നുകൊണ്ടാണ് റിപ്പോര്‍ട്ടര്‍ ടി വി War Against Drugs ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ഫുട്‌ബോള്‍ ലഹരിയുടെ നാടായ മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നും രാവിലെ 8 മണിക്ക് ആരംഭിക്കുന്ന റാലി കോഴിക്കോട് സമാപിക്കും. മഹാവാഹനറാലി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും യുഎ ലത്തീഫ് എംഎല്‍എയും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റോറിയല്‍ ടീമും നാട്ടുകാരും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിയശേഷമായിരുന്നു ഫ്ളാഗ് ഓഫ് ചെയ്തത്. അരീക്കോട്, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം എന്നിവിടങ്ങളില്‍ റാലിക്ക് സ്വീകരണം ഒരുക്കും. കോഴിക്കോട് ബീച്ചില്‍ രാത്രി 8 മണിക്ക് മഹാസമ്മേളനം അവസാനിക്കും.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മെഗാ ക്യാമ്പയിനാണ് റിപ്പോര്‍ട്ടര്‍ ടി വി തുടക്കമിടുന്നത്. അതത് പ്രദേശങ്ങളിലെ നാട്ടുകാരും ക്ലബുകളും ക്യാമ്പയിനിന്റെ ഭാഗമാകും. അതിന്റെ ആദ്യദിനമാണ് ഇന്ന്. ജനങ്ങളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ടിപ്പോര്‍ട്ടര്‍ ക്യാമ്പയിനെന്ന് പ്രദേശവാസികൾ പ്രതികരിച്ചു.
Content Highlights: War Against Drugs Reporter TV Mega rally starts today from Kozhikkode