സിപിഐഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി; 17 പുതുമുഖങ്ങള്‍ ഇവര്‍

പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി

dot image

കൊല്ലം: സിപിഐഎമ്മിന് 89 അംഗ സംസ്ഥാന കമ്മിറ്റി. 17 പുതുമുഖങ്ങള്‍ സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്‍റ് വസീഫും സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചു.

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. സൂസന്‍ കോടി, പി ഗഗാറിന്‍ എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടി.

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, കെകെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗേപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ് മണി, എസ് ശര്‍മ്മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കെ പി ഉദയഭാനു, എസ് സുദേവന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എംഎം വര്‍ഗ്ഗീസ്, ഇ എന്‍ സുരേഷ് ബാബു, സി വി വര്‍ഗ്ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹീം, വി പി സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെകെ ലതിക, പി ശശി, കെ അനില്‍ കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് സംസ്ഥാന സമിതി അംഗങ്ങള്‍.

Content Highlights: CPIM has an 89-member state committee

dot image
To advertise here,contact us
dot image