
പത്തനംതിട്ട: തിരുവല്ലയിൽ പത്ത് വയസ്സുകാരന്‍ മകനെ മറയാക്കി എംഡിഎംഎ കച്ചവടം നടത്തിയ പിതാവിനെതിരെ ഒരു കേസ് കൂടി പൊലീസ് രജിസ്ട്രർ ചെയ്തു. ബാലനീതി നിയമപ്രകാരം തിരുവല്ല പൊലീസാണ് കേസെടുത്തത്. മാതാവിൻ്റെ മൊഴിപ്രകാരമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ പിതാവ് ലഹരി വില്പനയ്ക്ക് ഉപയോഗിച്ചതായി മാതാവ് മൊഴി നൽകി.
മയക്കുമരുന്ന് പ്ലാസ്റ്റിക് കവറിലാക്കി മകന്റെ ശരീരത്തില്‍ സെല്ലോടേപ്പുവെച്ച് ഒട്ടിച്ച് വില്‍പ്പന നടത്തിയ കേസിലാണ് തിരുവല്ല സ്വദേശിയെ ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ലഹരിവില്‍പ്പനയ്ക്കിടെ പൊലീസ് പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണ് മകനെ പിതാവ്
മറയാക്കിയിരുന്നത്. പത്തുവയസ്സുകാരനെ ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയെന്ന പരാതിയിലും, കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. ബാലനീതി നിയമപ്രകാരമുള്ളതാണ് പുതിയ കേസ്.
പ്രതി നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച തിരുവല്ല കോടതിയില്‍ സമര്‍പ്പിക്കും. മകന്റെ ശരീരത്തില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഒട്ടിച്ചശേഷം കുട്ടിയുമായി കാറിലോ ബൈക്കിലോ വില്‍പ്പനയ്ക്കുപോവുകയായിരുന്നു പ്രതിയുടെ പതിവ്. എന്തോ ഒരു വസ്തു പിതാവ് ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്നു, പിന്നീട് എടുത്തുമാറ്റുന്നു എന്നുമാത്രമാണ് കുട്ടി മനസ്സിലാക്കിയിരുന്നത്.
Content Highlights :Police register another case after father uses 10-year-old boy to sell MDMA