
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും എംഡിഎംഎ പിടികൂടി. പരപ്പന്‍ പൊയിലിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ പിടികൂടിയത്. പരപ്പന്‍പൊയില്‍ ചൂണ്ടയില്‍ മുഹമ്മദ് ഷഹദിന്റെ വീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഷഹദ് ഒളിവിലാണ്. ഷഹദിനെ പിടികൂടാനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു.
Content Highlights: Police search house in Thamassery, recover 50 grams of MDMA