വിദ്വേഷ പരാമർശം: പി സി ജോർജിനെതിരെ വീണ്ടും പരാതി നൽകി യൂത്ത് ലീഗ് പ്രവർത്തകർ

ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്

dot image

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയതിൽ പി സി ജോർജിനെതിരെ വീണ്ടും പരാതി. പാലായിൽ നടന്ന കെസിബിസിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയതിലാണ് യൂത്ത് ലീഗ് പ്രവർത്തകരാണ് പരാതി നൽകിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോർജിൻറെ പ്രസ്താവന. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ മര്യാദ കാണിക്കണ്ടേ. ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെ വയ്ക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണി'തെന്നും പി സി ജോർജ് പറഞ്ഞു.

Content Highlight : Hate speech: Youth League workers again filed a complaint against PC George

dot image
To advertise here,contact us
dot image