പ്രിൻസ് നയിച്ചത് അത്യാഡംബര ജീവിതം; രണ്ട് മാസമായി ഉപയോഗിച്ചുവരുന്ന അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷത്തിന്റെ ഇടപാട്

കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രിൻസെന്നും പൊലീസ്

dot image

ബെംഗളൂരു: ലഹരി കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ ബെംഗളൂരുവിൽ അത്യാഡംബര ജീവിതം നയിച്ചിരുന്നതായി പൊലീസ്. ബെംഗളൂരു ഗോബ വില്ലേജിലെ ഫ്ലാറ്റിൽ പെൺ സുഹൃത്തിനൊപ്പമാണ് പ്രിൻസ് താമസിച്ചിരുന്നത്. ഇവർക്ക് ലഹരികടത്തുമായി ബന്ധമില്ലെന്ന് മനസിലായതോടെ വെറുതെ വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രിൻസെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി ഉപയോഗിച്ചുവരുന്ന അക്കൗണ്ടിലൂടെ മാത്രം 80 ലക്ഷം രൂപയുടെ പണമിടപാട് പ്രിൻസ് നടത്തിയതായാണ് വിവരം. ഇതുപോലെ വേറെയും അക്കൗണ്ടുകളുണ്ടെന്നും വിവരമുണ്ട്. ഇതിനെ സംബന്ധിച്ചുളള അന്വേഷണം പൊലീസ് നടത്തിവരികയാണ്.

എംഡിഎംഎ മൊത്ത വിതരണക്കാരനായ പ്രിൻസിനെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 24 ന് മുത്തങ്ങയിൽ പിടിയിലായ 94 ഗ്രാം എംഡിഎംഎ കേസിലെ അന്വേഷണത്തിലാണ് പ്രിൻസ് പിടിയിലാകുന്നത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയാണ് പിടിയിലായ പ്രിൻസ് സാംസൺ.‌

Content Highlights: Arrested Tanzanian citizen said that MDMA sold to Malayalis said

dot image
To advertise here,contact us
dot image