
കണ്ണൂർ: കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. സിപിഐഎം-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘട്ടനത്തിനിടെ ഷൈജുവിന് വെട്ടേറ്റുവെന്നാണ് വിവരം. സിപിഐഎം പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
സിപിഐഎം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ഡിവൈഎഫ്ഐ പൊയിലൂർ മേഖലാ പ്രസിഡൻ്റ് ടി പി സജീഷ് അടക്കം നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. സിപിഐഎം പ്രവർത്തകരെ മർദിച്ചതിൻ്റെ തിരിച്ചടിയായാണ് ബിജെപി പ്രവർത്തകനെ വെട്ടിയതെന്നാണ് വിവരം. പൊയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Content Highlights: BJP worker hacked to death in Panoor, Kannur